Wednesday, January 23, 2013


തെയ്യം ഇത്രയും വര്‍ണ്ണ പോലിമയുള്ള ഒരു ഒരു കലാരുപം ലോകത്ത് എവിടെയും കാണില്ല ഇതു പണ്ട് അമ്മമ്മ പറഞ്ഞുതന്നതാണ് 
എത്ര എത്ര തെയ്യ കോലങ്ങള്‍ അല്ലെ മുത്തപ്പന്‍ ,ചാമുണ്ടി, പരുത്തിവീരന്‍ ,ഭഗവതി ,അങ്ങനെ നീളുന്നു [നിങ്ങളുടെ ഇഷ്ട തെയ്യങ്ങള്‍ 
ഇല്ലെങ്കില്‍ ഷമിക്കുക ]
         തെയ്യക്കാലം എല്ലാവരെയും പോലെ ഒരു വിഗരമായി കണ്ടിരുന്ന എന്‍റെ  ഗ്രാമം .ഓരോ തെയ്യതരയിലും  ചവിട്ടി മെതിച്ച 
കാല്പാടുകള്‍ നോക്കിയാല്‍ എന്‍റെ കല്പടുകളും കാണാം സത്യം .....'എല്ലാവരെയും  പോലെ പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസ കാലം 
ആയിരുന്നു തെയ്യ കൊലതിലേക്ക് എന്നെയും കൈ പിടുച്ചു കയറ്റിയത് ..നാട്ടിലെ ആദ്യത്തെ ഉത്സവം കോമം ബിലാത് .ജനഗണ മന 
കഴിഞ്ഞ പാടെ ഒരു ഓട്ടമായിരുന്നു അവിടേക്ക് .എത്ര  ചന്ദകള്‍ ഉണ്ട് . ആദ്യത്തെ ജോലി അതായിരുന്നു .ബലൂന്ന കടകള്‍ ,കപ്പികടകള്‍ 
വള കടകള്‍ അങ്ങനെ നീളുന്നു പട്ടിക ..
പിന്നെ യുവതത്തിന്റെ ലഹരിയില്‍ തെയ്യ തറകളില്‍ തരുണി മണികളെ തിരഞ്ഞു നടന്ന കാലം .മനസ്സിന്റെ കോണില്‍ ഒരു മായ കണ്ണാടി 
യായി എന്നും ഉണ്ട് .തെയ്യം കാണാന്‍ വേണ്ടി ജീവിതത്തില്‍ ആദ്യമായി സ്കൂള്‍ കട്ടാക്കിയതും  ഗംഗന്‍ മാഷ് പൊക്കിയതും 
കിട്ടിയ മുളവടി അടിയും പരതിയാല്‍ ചിലപ്പോള്‍ എപ്പോഴും ഒരു അടി പാടായി  ഉണ്ടാവും .
  രാത്രി പുലരുവോളം തോറ്റം പാട്ടുകളും , കലി  തുള്ളുന്ന തെയ്യ കൊലങ്ങളെയും ,തരുണി മന്നി കളെയും കണ്ടു ഷി ണിച്ചു 
വീട്ടിലെകുള്ള ......വഴി.';മങ്ങിയ നിലാവെളിച്ചത്തില്‍ അവിടെ കണ്ട പലതിനെയും വര്‍ണ്ണിച്ചു കൊണ്ടുള്ള യാത്ര ....അങ്ങനെ എത്ര ;
എത്ര യാത്രകള്‍ അല്ലെ.....ഹും .ആകാശ വെളിച്ചത്തിന്റെ മങ്ങിയ നിലാവെളിച്ചത്തില്‍ അങ്ങിങ്ങായി പന്തലിച്ചു നില്‍കുന്ന നിഴല്‍ മരങ്ങള്‍ 
ചന്ദ്രന്‍ കിഴക്കേ ചക്രവാളത്തില്‍ നാളെ വീണ്ടുംവരാന്‍ വിട വാങ്ങാന്‍ ഒരുങ്ങുന്നു .[പല്കാരന്‍ ചന്ദ്രന്‍ അല്ല ടോ ] വാക്കുകള്‍കൊണ്ട് ഒരിക്കലും വര്‍ണ്ണിക്കാന്‍ പറ്റാത്ത ഒരു പാതിരാത്രി ......
വീടുകള്‍ എല്ലാം 60 വള്‍ട്ടിന്റെ മങ്ങിയ വെളിച്ചം നിലാവിനെ അങ്ങിങ്ങായി കീറി മുറിക്കുന്നു ......അവിടവിടെ പൊട്ടിച്ചിരി 
ബഹളം ...അട്ടഹാസം ........നടത്തത്തിന്റെ വേഗത കുട്ടി ....വഴിയി വച്ച് ചില ചങ്ങായി കുട്ടം സലാം പറഞ്ഞു .തറിട്ട റോഡിന്റെ 
വഴിമാറി ഇടവഴിയിലേക്ക്.......വാതില്‍ മുട്ടി വിളിച്ചു ...അമ്മ വാതില്‍ തുറന്നു .......ചെണ്ടയ്ക്ക്  കൊല് വയ്കുന്ന എല്ലാ ഇടത്തും എത്തണം അല്ലെ.......ജാന്‍ ഒന്നും പറഞ്ഞില്ല .എന്ത് പറയാന്‍ അല്ലെ......
എന്തൊകെയോ എഴുതണം എന്നുണ്ട് പക്ഷെ ...